Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central Approval

അപൂർവ ധാതു കാന്തങ്ങളുടെ നിർമാണത്തിന് കേ​​​ന്ദ്ര​​​ അംഗീകാരം

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​പൂ​​​ർ​​​വ ധാ​​​തു​​​ക്ക​​​ൾ​​​കൊ​​​ണ്ടു​​​ള്ള കാ​​​ന്ത​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി (റെ​​​യ​​​ർ എ​​​ർ​​​ത്ത് പെ​​​ർ​​​മ​​​ന​​​ന്‍റ് മാ​​​ഗ്നെ​​​റ്റ്സ്- ആ​​​ർ​​​ഇ​​​പി​​​എം) 7,280 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്കു കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. അ​​​ഞ്ചു നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്ക് ഏ​​​ഴു വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള​​​താ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള രാ​​​ജ്യ​​​ത്തെ ആ​​​ദ്യ പ​​​ദ്ധ​​​തി.

ചൈ​​​ന​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​ണു പൊ​​​ടി​​​രൂ​​​പ​​​ത്തി​​​ലാ​​​ക്കു​​​ന്ന അ​​​പൂ​​​ർ​​​വ ധാ​​​തു​​​ക്ക​​​ളു​​​ടെ കാ​​​ന്ത നി​​​ർ​​​മാ​​​ണം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക്ക് ഇ​​​ന്ത്യ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു.

സ്വാ​​​ശ്ര​​​യ​​​ത്വം, ശു​​​ദ്ധ ഊ​​​ർ​​​ജം, തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ടെ സൃ​​​ഷ്‌​​​ടി, ആ​​​ഗോ​​​ള മ​​​ത്സ​​​ര​​​ശേ​​​ഷി എ​​​ന്നി​​​വ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണു പ​​​ദ്ധ​​​തി​​​യെ​​​ന്ന് മ​​​ന്ത്രി​​​സ​​​ഭാ​​​തീ​​​രു​​​മാ​​​നം വി​​​ശ​​​ദീ​​​ക​​​രി​​​ച്ച കേ​​​ന്ദ്ര വാ​​​ർ​​​ത്താ വി​​​ത​​​ര​​​ണ പ്ര​​​ക്ഷേ​​​പ​​​ണ മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് പ​​​റ​​​ഞ്ഞു. ഇ​​​ത​​​ട​​​ക്കം മൊ​​​ത്തം 19,000 കോ​​​ടി രൂ​​​പ​​​യു​​​ടെ നാ​​​ലു പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് മ​​​ന്ത്രി​​​സ​​​ഭ ഇ​​​ന്ന​​​ലെ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, എ​​​യ്റോ​​​സ്പേ​​​സ്, പു​​​ന​​​രു​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ഊ​​​ർ​​​ജം, പ്ര​​​തി​​​രോ​​​ധ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് ഇ​​​ത്ത​​​രം സ്ഥി​​​ര കാ​​​ന്ത​​​ങ്ങ​​​ൾ (പെ​​​ർ​​​മ​​​ന​​​ന്‍റെ മാ​​​ഗ്നെ​​​റ്റ്സ്) അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണ്.

സ്ഥി​​​ര കാ​​​ന്ത​​​ങ്ങ​​​ളു​​​ടെ ഏ​​​റ്റ​​​വും ശ​​​ക്ത​​​മാ​​​യ ത​​​ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് ആ​​​ർ​​​ഇ​​​പി​​​എം​​​ക​​​ൾ. അ​​​പൂ​​​ർ​​​വ ധാ​​​തു ഓ​​​ക്സൈ​​​ഡു​​​ക​​​ൾ ലോ​​​ഹ​​​ങ്ങ​​​ളാ​​​യും ലോ​​​ഹ​​​ങ്ങ​​​ൾ അ​​​ലോ​​​യ്ക​​​ളാ​​​യും അ​​​ലോ​​​യ്ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ ആ​​​ർ​​​ഇ​​​പി​​​എം​​​ക​​​ളാ​​​യും പ​​​രി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യു​​​ന്ന​​​താ​​​ണു സം​​​യോ​​​ജി​​​ത പ​​​ദ്ധ​​​തി. 2070ഓ​​​ടെ നെ​​​റ്റ് സീ​​​റോ കൈ​​​വ​​​രി​​​ക്കാ​​​നു​​​ള്ള രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യി​​​ൽ പ​​​ദ്ധ​​​തി സ​​​ഹാ​​​യ​​​ക​​​മാ​​​കും.

ആ​​​ഭ്യ​​​ന്ത​​​ര​​​മാ​​​യി പ്ര​​​തി​​​വ​​​ർ​​​ഷം 6,000 മെ​​​ട്രി​​​ക് ട​​​ണ്‍ പൂ​​​ർ​​​ണ​​​മാ​​​യി സം​​​യോ​​​ജി​​​പ്പി​​​ച്ച ധാ​​​തു കാ​​​ന്ത​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ ശേ​​​ഷി​​​യാ​​​ണു ല​​​ക്ഷ്യം. ആ​​​ഗോ​​​ള ആ​​​ർ​​​ഇ​​​പി​​​എം വി​​​പ​​​ണി​​​യി​​​ൽ ഇ​​​ന്ത്യ​​​യെ മു​​​ൻ​​​നി​​​ര​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. വ​​​ർ​​​ഷം​​​തോ​​​റും 1,200 ട​​​ണ്‍ വീ​​​ത​​​മു​​​ള്ള അ​​​ഞ്ചു യൂ​​​ണി​​​റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് 7,280 കോ​​​ടി രൂ​​​പ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക​​​വി​​​ഹി​​​ത​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ക്കു​​​ക.

ഏ​​​ഴു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു പ​​​ദ്ധ​​​തി. ആ​​​ദ്യ ര​​​ണ്ടു വ​​​ർ​​​ഷം നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 750 കോ​​​ടി രൂ​​​പ​​​യു​​​ടെ മൂ​​​ല​​​ധ​​​ന സ​​​ബ്സി​​​ഡി ന​​​ൽ​​​കും. പി​​​ന്നീ​​​ടു​​​ള്ള അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ആ​​​ർ​​​ഇ​​​പി​​​എം വി​​​ല്പ​​​ന​​​യി​​​ൽ 6,450 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​ല്പ​​​ന ബ​​​ന്ധി​​​ത പ്രോ​​​ത്സാ​​​ഹ​​​ന​​​ങ്ങ​​​ളും പ​​​ദ്ധ​​​തി​​​യി​​​ലു​​​ണ്ട്. ആ​​​ഗോ​​​ള ബി​​​ഡിം​​​ഗ് പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ അ​​​ഞ്ചു വ്യ​​​വ​​​സാ​​​യി​​​ക​​​ൾ​​​ക്ക് മൊ​​​ത്തം ശേ​​​ഷി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​താ​​​ണു പ​​​ദ്ധ​​​തി. ഓ​​​രോ നി​​​ർ​​​മാ​​​താ​​​വി​​​നും 1,200 ട​​​ണ്‍ വ​​​രെ ശേ​​​ഷി അ​​​നു​​​വ​​​ദി​​​ക്കും.

വൈ​​​ദ്യു​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ, പു​​​ന​​​രു​​​പ​​​യോ​​​ഗ ഊ​​​ർ​​​ജം, വ്യാ​​​വ​​​സാ​​​യി​​​ക ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ, ഉ​​​പ​​​ഭോ​​​ക്തൃ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് എ​​​ന്നി​​​വ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ക​​​ത അ​​​തി​​​വേ​​​ഗം വ​​​ള​​​രു​​​ന്ന​​​തി​​​നാ​​​ൽ, 2030 ആ​​​കു​​​ന്പോ​​​ഴേ​​​ക്കും രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​ർ​​​ഇ​​​പി​​​എം ഉ​​​പ​​​ഭോ​​​ഗം ഇ​​​ര​​​ട്ടി​​​യാ​​​കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. നി​​​ല​​​വി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​യും ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ആ​​​വ​​​ശ്യം നി​​​റ​​​വേ​​​റ്റു​​​ന്ന​​​ത്.

Latest News

Corehub Up